പലപ്പോഴും word,excel,powerpoint തുടങ്ങിയ ഓഫീസ് ഫയലുകളെ pdf ആയി മാറ്റേണ്ടി വരാറുണ്ട്. ഇതിനായി അഡോബ് അക്രോബാറ്റ് പോലുള്ള സോഫ്റ്റ്വെയറുകളാണ് നാം ഉപയോഗിച്ച് വരുന്നത്. എന്നാല്‍ MS-ഓഫീസ് 2007 ഫയലുകളെ നേരിട്ട് pdf ആയി മാറ്റാനുള്ള Add-in മൈക്രോസോഫ്ട് തന്നെ റിലീസ് ചെയ്തിരിക്കുന്നു.1MB യില്‍ കുറഞ്ഞ സൈസ് മാത്രമുള്ള ഈ ഇന്‍സ്റ്റലേഷന്‍ ഫയല്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്താല്‍ ഓഫീസ് മെനുവില്‍ നമുക്ക് താഴെ കാണുന്നതു പോലെ ഒരു ഓപ്ഷന്‍ കൂടി ലഭിക്കും. അങ്ങനെ ഏത് ഓഫീസ് ഫയലുകളെയും വളരെ എളുപ്പത്തില്‍ pdf ആയി മാറ്റാന്‍ സാധിക്കും.
MS-Office ഫയലുകളെ നേരിട്ട് pdf ആയി മാറ്റാനുള്ള ഇന്‍സ്റ്റലേഷന്‍ ഫയല്‍ ഇവിടെ ക്ലിക്കിയാല്‍ ഡൌണ്‍ലോഡ് ചെയ്യാം


