- വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ ഉപയോഗം നമ്മെ പ്രധിസന്ധിയിലാക്കാന് സാധ്യധയുള്ളതായി പഠനങ്ങള്‍ തെളിയിച്ചു കൊണ്ടിരിക്കുന്ന സഹാചര്യത്തില്‍ ഓരോരുത്തരും തന്നാല്‍ കഴിയുന്ന വിധത്തില്‍ ഊര്‍ജ സംരക്ഷണം നടത്തേണ്ടതിന്റെ ആവശ്യകത പ്രത്യേകം പറയേണ്ടതില്ലല്ലോ.. ദിവസത്തിന്റെ നല്ലൊരു സമയം കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്ന നമുക്കും ഊര്‍ജസംരക്ഷണം നടത്താന്‍ സാധിക്കും എന്നാണ് 'ബ്ലാക്ക് ഗൂഗിള്‍' തെളിയിക്കുന്നത്.
- 'ബ്ലാക്ക് ഗൂഗിള്‍' എന്നാല്‍ പൂര്‍ണമായും കറുത്ത ബാക്ക്ഗ്രൌണ്ട് ഉള്ള സെര്‍ച്ച് എന്‍ജിനാണ്. ഗൂഗിളില്‍ നമുക്കു ലഭിക്കുന്ന സെര്‍ച്ച് റിസല്‍റ്റുകള്‍ തന്നെയാണ് ബ്ലാക്ക് ഗൂഗിളില്‍ നിന്നും നമുക്കു ലഭിക്കുക.മറ്റു കളറുകള്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന സമയത്തുള്ള ഊര്‍ജ്ജത്തെക്കാള്‍ എത്രയോ കുറഞ്ഞ ഊര്‍ജം മതി കറുപ്പ് നിറത്തിന് എന്നത് കൊണ്ട് ഓരോ സമയവും നമ്മള് സെര്‍ച്ച് ചെയ്യുമ്പോഴും ഒരുപാടു ഊര്‍ജം സംരക്ഷിക്കാന്‍ സാധിക്കും. ഒരു വര്‍ഷത്തില്‍ 750 MWH(mega watt hour) വരെ സംരക്ഷിക്കാം സാധിക്കുമെന്നാണ് ബ്ലാക്ക് ഗൂഗിള്‍ സൈറ്റിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നത്. ശരിയല്ലേ സുഹൃത്തുക്കളെ, ഓരോ ദിവസവും 200 മില്യണ്‍ ഹിറ്റുകളാണ് ഗൂഗിള്‍ സൈറ്റില്‍ സെര്‍ച്ച് ചെയ്യുന്നത്.. ഇതെല്ലാം ഗൂഗിളിന്റെ വൈറ്റ് സ്ക്രീന്‍ പശ്ചാത്തലത്തില്‍..ഇത്രയും ബ്ലാക്ക് സ്ക്രീനിലേക്ക് മാറിയാല്‍ എത്ര ഊര്‍ജം സംരക്ഷിക്കാന്‍ സാധിക്കുമെന്ന് ചിന്തിച്ചു നോക്കൂ .. നമുക്കും മാറാം ബ്ലാക്ക് ഗൂഗിളിലേക്ക് .. നമ്മുടെ ഹോം പേജും..
- ബ്ലാക്ക് ഗൂഗിളിന്റെ അഡ്രസ്
2009 ഒക്ടോബർ 29, വ്യാഴാഴ്ച
ബ്ലാക്ക് ഗൂഗിള്‍:ഊര്‍ജ്ജ സംരക്ഷണത്തിന്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)


ദിവസത്തിന്റെ നല്ലൊരു സമയം കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്ന നമുക്കും ഊര്‍ജസംരക്ഷണം നടത്താന്‍ സാധിക്കും എന്നാണ് ബ്ലാക്ക് ഗൂഗിള്‍ തെളിയിക്കുന്നത്.
മറുപടിഇല്ലാതാക്കൂ