2009 നവംബർ 1, ഞായറാഴ്‌ച

MS ഓഫീസ് നേരിട്ട് pdf ആയി സേവ് ചെയ്യാം

പലപ്പോഴും word,excel,powerpoint തുടങ്ങിയ ഓഫീസ് ഫയലുകളെ pdf ആയി മാറ്റേണ്ടി വരാറുണ്ട്. ഇതിനായി അഡോബ് അക്രോബാറ്റ്‌ പോലുള്ള സോഫ്റ്റ്വെയറുകളാണ് നാം ഉപയോഗിച്ച് വരുന്നത്. എന്നാല്‍ MS-ഓഫീസ് 2007 ഫയലുകളെ നേരിട്ട് pdf ആയി മാറ്റാനുള്ള Add-in മൈക്രോസോഫ്ട്‌ തന്നെ റിലീസ് ചെയ്തിരിക്കുന്നു.1MB യില്‍ കുറഞ്ഞ സൈസ് മാത്രമുള്ള ഈ ഇന്‍സ്റ്റലേഷന്‍ ഫയല്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്താല്‍ ഓഫീസ് മെനുവില്‍ നമുക്ക് താഴെ കാണുന്നതു പോലെ ഒരു ഓപ്ഷന്‍ കൂടി ലഭിക്കും. അങ്ങനെ ഏത് ഓഫീസ് ഫയലുകളെയും വളരെ എളുപ്പത്തില്‍  pdf ആയി മാറ്റാന്‍ സാധിക്കും.













  
                                       MS-Office ഫയലുകളെ നേരിട്ട് pdf ആയി മാറ്റാനുള്ള  ഇന്‍സ്റ്റലേഷന്‍ ഫയല്‍ ഇവിടെ ക്ലിക്കിയാല്‍   ഡൌണ്‍ലോഡ് ചെയ്യാം

7 അഭിപ്രായങ്ങൾ:

  1. പ്രവാസി,
    ഞാനുപയോഗിക്കുന്നത് PDF995 എന്ന സോഫ്റ്റ്വെയറാണ്.
    ഓഫീസിൽ നിന്നെന്നല്ല, ഏതു പ്രോഗ്രാമിൽനിന്നും പി.ഡി.എഫ്.ഉണ്ടാക്കാം
    ഇതൊരു വിർച്വൽ പ്രിന്ററായിട്ടാണ് പ്രവർത്തിക്കൂന്നത്.
    എഡിറ്റിങ്ങ് കഴിഞ്ഞാൽ പ്രിന്റു ചെയ്യുക. പ്രിന്റർ സെലക്ഷനിൽ, PDF995 തിരഞ്ഞെടുക്കുക. അത്രയേയുള്ളു.

    മറുപടിഇല്ലാതാക്കൂ
  2. open office ഇല്‍ അതിനുള്ള സൌകര്യം ഉണ്ടല്ലോ

    മറുപടിഇല്ലാതാക്കൂ
  3. ഉറുമ്പ് പറഞ്ഞപോലെ നിരവധി ഫ്രീ സോഫ്റ്റ്‌വെയറുകള്‍ ലഭ്യമാണ്. എങ്കിലും നേരിട്ട് സേവ് ചെയ്യാന്‍ പറ്റിയാല്‍ കുറച്ചു എളുപ്പമല്ലേ.. ഞാന്‍ ഒരു അറിവ് പങ്കു വെച്ചു എന്ന് മാത്രം.
    ജയേഷ്, കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത് എം എസ് ഓഫീസ് അല്ലെ..

    മറുപടിഇല്ലാതാക്കൂ
  4. ഇതിനൊക്കെ സമയമുണ്ട്.,
    നമ്മളൊരു സിസ്റ്റവുംകൊണ്ട് ഒരാഴ്ച പിറകേ നടന്നു.. ഒന്നു തിരിഞ്ഞു നോക്കണമല്ലോ..
    ങേ.. ഹേ..

    എന്തായാലും പരിപാടികള് നല്ല ഞെരിപ്പായിട്ട് നടക്കട്ട്..

    മറുപടിഇല്ലാതാക്കൂ
  5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  6. ഒന്ന് ഡൌണ്‍ ലോഡ് ചെയ്തേക്കാം. പോസ്റ്റ്‌ ഉപകാരപ്പെട്ടു. ആശംസകള്‍. (akbar.kr@gmail.com)

    മറുപടിഇല്ലാതാക്കൂ